കോവിഡ്: ഇന്ത്യയിൽ പ്രതിദിന രോഗികൾ‍ 7,578 ആയി കുറഞ്ഞു


ന്യൂഡൽ‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‍ റിപ്പോർ‍ട്ട് ചെയ്ത കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ‍ കാര്യമായ കുറവ്. 7,579 പേർ‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 543 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. 236 മരണം കൂടി ഇന്നലെ റിപ്പോർ‍ട്ട് ചെയ്തു. 12,202 പേർ‍ ഇന്നലെ രോഗമുക്തരായി.

സജീവ രോഗികളുടെ എണ്ണം 1,13,584 ആയി കുറഞ്ഞു. 536ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. ആകെ രോഗബാധിതരിൽ‍ 0.33% ആണ് സജീവ രോഗികൾ‍.

പുതിയ രോഗികളിൽ‍ 3698 പേരും 75 മരണവും കേരളത്തിലാണ് റിപ്പോർ‍ട്ട് ചെയ്തിരിക്കുന്നത്. 7515 പേർ‍ ഇന്നലെ സംസ്ഥാനത്ത് രോഗമുക്തരായി.

രാജ്യത്ത് ഇതിനകം 117 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു. തിങ്കളാഴ്ച 63.98 ലക്ഷം ഡോസ് വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed