സായ് പല്ലവിയുടെ സഹോദരി പൂജയും സിനിമയിലേക്ക്


ചെന്നൈ: തെന്നിന്ത്യൻ താരം സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്. സ്റ്റണ്ട് സിൽ‍വ സംവിധാനം ചെയ്യുന്ന ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജസിനിമയിലേക്കെത്തുന്നത്. സമുദ്രക്കനിയാണ് ചിത്രത്തിൽ‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മലയാളി താരം റിമ കല്ലിങ്കലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ എ.എൽ വിജയുടെ തിങ്ക് ബിഗ് സ്റ്റുഡിയോ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഡിസംബർ 3ന് സീ 5 ലൂടെ ചിത്രം പ്രദർ‍ശനത്തിനെത്തും. നേരത്തെ എ.എൽ വിജയിയുടെ അസിസ്റ്റന്റായി പൂജ പ്രവർത്തിച്ചിട്ടുണ്ട്. കാര എന്ന ഹ്രസ്വ ചിത്രത്തിലും പ്രധാന വേഷത്തിൽ പൂജ അഭിനയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed