സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ്


കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. എറണാകുളം ജില്ല വിട്ടുപോകാൻ അനുമതി നൽകിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു സ്വപ്നക്ക് കോടതി ജാമ്യം അനുവദിച്ചത്. 

സ്വന്തം വീട് തിരുവനന്തപുരത്തായതിനാൽ ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചുവെങ്കിലും സ്വപ്നയ്ക്ക് കേരളം വിട്ടു പോകാൻ അനുമതിയില്ല.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed