അരുണാചൽ പ്രദേശിൽ വീണ്ടും കോളനി നിർമിച്ച് ചൈന


ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വീണ്ടും കോളനി നിർമിച്ച് ചൈന. സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ എൻഡിടിവിയാണ് ഇക്കാർയം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 60 കെട്ടിടങ്ങളുള്ള കോളനിയാണ് ചൈന നിർമിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശിൽ നേരത്തെ ചൈന നിർമിച്ച ഗ്രാമത്തിൽനിന്നും 93 കിലോമീറ്റർ കിഴക്കാണ് പുതിയ കോളനി നിർമിച്ചിരിക്കുന്നത്. 

ചൈന കുറച്ചു നാളുകളായി അതിർത്തിയിൽ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.  നിയന്ത്രണരേഖയ്ക്കു സമീപമാണ് പുതിയ കോളനി നിർമിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed