പത്തനാപുരത്ത് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി മാതാവ് കിണറ്റിൽ ചാടി
കൊല്ലം: പത്തനാപുരത്ത് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി മാതാവ് കിണറ്റിൽ ചാടി. വെള്ളം നിറഞ്ഞ കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു. മാതാവ് സാംസിയെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ വഴക്കിനെ തുടർന്നാണ് യുവതി കുഞ്ഞിനൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.