കോവിഡ്: ഇന്ത്യയിൽ 10,229 പ്രതിദിന രോഗികൾ


ന്യുഡൽ‍ഹി: രാജ്യത്ത കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‍ 10,229 പേർ‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 125 മരണം കൂടി റിപ്പോർ‍ട്ട് ചെയ്തു. 11,926 പേർ‍ ഇന്നലെ രോഗമുക്തരായി. പുതിയ കേസുകളിൽ‍ 5848 എണ്ണവും 46 മരണവും കേരളത്തിലാണ് റിപ്പോർ‍ട്ട് ചെയ്തിരിക്കുന്നത്. 7228 പേർ‍ ഇന്നലെ കേരളത്തിൽ‍ രോഗമുക്തരായി.

ഇതുവരെ 3,44,47,536 പേർ‍ കോവിഡ് ബാധിതരായി. 3,38,49,785 പേർ‍ രോഗമുക്തരായി. 1,34,096 പേരാണ് നിലവിൽ‍ ചികിത്സയിലുള്ളത്. 523 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. 4,63,655 പേർ‍ ഇതിനകം മരണമടഞ്ഞു. 1,12,34,30,478 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സജീവ രോഗികൾ‍ നിലവിൽ‍ ഒരു ശതമാനത്തിന് താഴെയാണ്. 0.39% ആണ് സജീവ രോഗികൾ‍. രോഗമുക്തി നിരക്ക് 98.26% ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.12% ആയി കുറഞ്ഞു. പ്രതിവാര ടിപിആർ‍ 0.99% ആയും താഴ്ന്നു. 62.46 കോടി കോവിഡ് സാംപിൾ‍ ടെസ്റ്റുകൾ‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സർ‍ക്കാർ‍ വ്യക്തമാക്കുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed