ജമ്മു കശ്മീരിൽ മെഡിക്കൽ കോളേജിന് മുൻപിൽ വിന്യസിച്ച സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം


ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരർ. ആശുപത്രിയ്‌ക്ക് മുൻപിൽ വിന്യസിച്ചിരുന്ന സേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഉച്ചയോടെയായിരുന്നു സംഭവം.

ശ്രീനഗറിലെ എസ്‌കെഐഎംഎസ് മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്ക് മുൻപിൽ വിന്യസിച്ച സേനാംഗങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിൽ എത്തിയ സംഘം ആശുപത്രിയ്‌ക്ക് മുൻപിൽ സുരക്ഷയൊരുക്കിയ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം ഭീകരർ കടന്നു കളഞ്ഞു. ആക്രമണത്തിൽ ആളപായമില്ല.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയ്‌ക്കുള്ളിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ആശുപത്രിയുടെ പരിസരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഒരിടവേളയ്‌ക്ക് ശേഷമാണ് ജമ്മു കശ്മീരിൽ ഭീകരാക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം ശ്രീനഗർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളിൽ പത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നൽകിയ ശക്തമായ താക്കീതിന്റെ ഫലമായി ഭീകരർ ആക്രമണം അവസാനിപ്പിച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed