രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി

ന്യൂഡൽഹി: രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നവംബർ 30 വരെ വിലക്ക് നീട്ടിയതായി ഡിജിസിഎയുടെ സർക്കുലറിൽ പറയുന്നു.
ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നടത്തുന്ന വിമാന സർവീസുകൾക്കും ഇളവുണ്ട്. നേരത്തെ ഒക്ടോബർ അവസാനം വരെയായിരുന്നു വിലക്ക്. ഇത് നവംബർ 30 വരെ നീട്ടുകയായിരുന്നു.