പുനീത് രാജ്കുമാറിന്‍റെ സംസ്‌കാരം ഞായറാഴ്ച

ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന്‍റെ സംസ്‌കാരം ഞായറാഴ്ച നടക്കും. അമേരിക്കയിലുള്ള മകൾ എത്തിയതിനു ശേഷമാണ് സംസ്‌കാരം നടക്കുക. അച്ഛൻ രാജ്കുമാറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്‍റെയും സംസ്‌കാരം നടക്കുക.
ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് പുനീത് അന്തരിച്ചത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.