കക്കി−ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

പത്തനംതിട്ട: റെഡ് അലർട്ട് പ്രഖ്യാപിച്ച കക്കി−ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. രണ്ടും മൂന്നും ഷട്ടറുകളാണ് തുറന്നത്. 30 സെന്‍റി മീറ്റർ വീതം തുറന്ന ഷട്ടറുകളിലൂടെ 50 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്പാ നദിയുടെയും കക്കാട്ടാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.