രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപുർ സന്ദർശിക്കാൻ അനുമതി നൽകി യോഗി സർക്കാർ


ലഖ്നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കർഷക അതിക്രമം നടന്ന ലഖിംപുർ സന്ദർശിക്കാൻ യുപി ഭരണകൂടം അനുമതി നൽകി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മൂന്നു പേർക്കും സ്ഥലത്തേക്ക് പോകാമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചത്. വിഷയത്തിൽ കോൺഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ലഭിക്കരുതെന്ന ബിജെപി വിലയിരുത്തലിലാണ് നേതാക്കൾക്ക് പ്രവേശനത്തിന് അനുമതി നൽകിയത്. ഗസ്റ്റ്ഹൗസിൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പ്രിയങ്കയുടെ നീക്കങ്ങളും ബിജെപിയെ ഞെട്ടിച്ചിരുന്നു. 

അതേസമയം, തൃണമൂൽ നേതാക്കൾക്ക് ലഖിംപുർ സന്ദർശനത്തിന് അനുമതി നൽകിയപ്പോഴും തങ്ങളുടെ നേതാക്കൾക്ക് എന്തുകൊണ്ട് പ്രവേശനം നിഷേധിച്ചുവെന്ന വിമർശനമാണ് കോൺഗ്രസ് ഉന്നയിച്ചിരുന്നത്. കർഷകരെ മോദി സർക്കാർ ജീപ്പ് കയറ്റി കൊല്ലുകയാണെന്നും രാഹുൽ വിമർശിച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed