ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,833 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,833 പേർക്ക് കൂടി കോവിഡ് 19 രോഗബാധ കണ്ടെത്തി. ചൊവ്വാഴ്ചത്തേക്കാൾ അൽപം കൂടുതലാണ് ഇന്നത്തെ കണക്ക്. 18,346 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് പിടിപെട്ടത്. മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 278 പേരാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങൾ 4.49 ലക്ഷം പിന്നിട്ടു കഴിഞ്ഞു. 

24,770 പേർ കോവിഡിൽ നിന്നും മുക്തി നേടി. 2.46 ലക്ഷം പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിൽ തന്നെയാണ്. ചൊവ്വാഴ്ച 9,735 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 2,401 പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed