കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇ−മെയിലിൽ നിന്ന് മോദിയുടെ ചിത്രം എടുത്തുമാറ്റാൻ സുപ്രീംകോടതിയുടെ നിർദേശം


ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇ−മെയിലിന്റെ ഫൂട്ടർ ആയി ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്രസർക്കാരിന്റെ മുദ്രാവാക്യവും എടുത്തുമാറ്റാൻ സുപ്രീംകോടതിയുടെ നിർദേശം. പകരം, സുപ്രീം കോടതിയുടെ ചിത്രം ഉൾപ്പെടുത്താനും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് കോടതി നിർദേശിച്ചു. സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ−മെയിലിന്റെ അടിയിൽ വരുന്ന ഫൂട്ടർ ഭാഗത്താണ് സബ്കാ സാത്ത്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നത്. 

സുപ്രീം കോടതി അയയ്ക്കുന്ന ഏത് മെയിലിനൊപ്പവും ഇതുണ്ടാകും. ഇത് നീക്കംചെയ്യാനാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക മെയിലിന്റെ സാങ്കേതികവശം കൈകാര്യം ചെയ്യുന്നനാഷണൽ ഇന്ഫോർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജുഡീഷ്യറിയുടെ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങൾ സുപ്രീം കോടതിയുടെ ഇ−മെയിലിനൊപ്പം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് നീക്കംചെയ്യാൻ നിർദേശിച്ചത്. ഇ−മെയിലിന്റെ ഫൂട്ടർ ആയി സുപ്രീം കോടതിയുടെ ചിത്രം ഉപയോഗിക്കാനും കോടതി നിർദേശിച്ചു.

You might also like

Most Viewed