കണ്ണൂരിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം: യുവാവ് മരിച്ചു


കണ്ണൂർ: വള്ളിത്തോട് പെരിങ്കിരിയിൽ ദന്പതികൾക്കുനേരെ കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. യുവാവ് മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ ജസ്റ്റിൻ(30) ആണ് മരിച്ചത്. ഭാര്യ ജിനിക്കു പരിക്കേറ്റു. വള്ളിത്തോട് ടൗണിൽ ചിട്ടി സ്ഥാപനം നടത്തുന്ന ജസ്റ്റിൻ ഭാര്യക്കൊപ്പം ഇന്ന് രാവിലെ ആറോടെ പെരിങ്കരി പള്ളിയിലേക്ക് പൊകവേയാണ് ദാരുണ സംഭവം ഉണ്ടായത്. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് തകർന്ന ബൈക്കും ഗുരുതരമായി പരിക്കേറ്റ ദമ്പത്തികളെയും കണ്ടത്. ജിനിയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന നിരവധി വാഹനങ്ങളും നശിപ്പിച്ചു. കാട്ടാന കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിരവധി ബൈക്കുകളും ഒരു ടിപ്പർ ലോറിയും ഒരു ജെസിബിയും തകർന്നു. ജെസിബി ആക്രമിക്കുന്നതിനിടെ കാട്ടുകൊമ്പന്‍റെ കൊമ്പ് ഒടിഞ്ഞു നിലത്തു വീണു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed