സിവിൽ‍ സർ‍വീസ് പരീക്ഷ ശുഭം കുമാറിന് ഒന്നാം റാങ്ക്


ന്യൂഡൽഹി: സിവിൽ‍ സർ‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗ്രതി വസ്തിക്ക് രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂർ കോലഴി സ്വദേശിനിയായ കെ.മീര ആറാം റാങ്ക് നേടി. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി. 

പി ശ്രീജ (20), അപർണ രമേശ് (35), അശ്വതി ജിജി (41), നിഷ (51), വീണ എസ്. സുധൻ (57), അപർണ എം.ബി (62), പ്രസന്നകുമാർ (100), ആര്യ ആർ. നായർ (113),  കെ.എം പ്രിയങ്ക (121), പി.ദേവി (143), അനന്തു ചന്ദ്രശേഖർ (145), എ.ബി ശിൽപ (147), രാഹുൽ എൽ. നായർ (154), രേഷ്മ എ.എൽ (256), കെ. അർജുൻ (257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.

You might also like

  • Straight Forward

Most Viewed