ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികൾ‍ക്കെതിരേ കുറ്റപത്രം സമർ‍പ്പിച്ച് എൻഐഎ


ന്യൂഡൽ‍ഹി: ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികൾ‍ക്കെതിരേ കുറ്റപത്രം സമർ‍പ്പിച്ച് എൻഐഎ. മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ‍, കണ്ണൂർ‍ സ്വദേശി മുഷബ് അൻ‍വർ‍, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർ‍ക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്. ഡൽ‍ഹിയിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർ‍പ്പിച്ചത്. കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസിൽ‍ അറസ്റ്റിലായവരാണ് ഇവർ. 

സമൂഹ മാധ്യമങ്ങളിലൂടെ പ്രതികൾ‍ ഐഎസ് പ്രചാരണം നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ‍. മുസ്ലീം യുവാക്കളെ ഐഎസിലേക്ക് ആകർ‍ഷിക്കുന്നതിനുള്ള പ്രവർ‍ത്തനങ്ങൾ‍ പ്രതികൾ‍ നടത്തിയെന്നും കുറ്റപത്രത്തിൽ‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed