ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേർക്ക് കൊവിഡ്

ന്യൂഡൽഹി: രാജ്യത്തിന് ആശ്വാസമായി കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 33,058,843 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,942 പേർക്കും രോഗമുക്തി നേടി.
290 മരണങ്ങളും രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 441,042 ആയി ഉയർന്നു. നിലവിൽ 392,864 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. തിങ്കളാഴ്ച 19,688 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. 16.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.