തന്നെ പുകഴ്ത്തരുത്; എംഎൽഎമാരെ താക്കീത് ചെയ്ത് സ്റ്റാലിൻ


ചെന്നൈ: തന്നെ പുകഴ്ത്തരുതെന്ന് ഡിഎംകെ എംഎൽഎമാരോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പുകഴ്ത്തൽ ആവർത്തിച്ചാൽ നടപടിയെടുക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. നിയമസഭാ സമ്മേളനത്തിനിടെ എംഎൽഎമാർ സ്റ്റാലിനെ പുകഴ്ത്തി സഭയിൽ സംസാരിച്ചതോടെയാണ് അദ്ദേഹം രംഗത്തെത്തിയത്. തന്നെ പുകഴ്ത്തി സമയം കളയരുതെന്നും സ്റ്റാലിൻ സഭയിൽ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed