അഫ്ഗാൻ എംപിക്ക് അടിയന്തര വീസ അനുവദിച്ച് ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാൻ എംപിക്ക് അടിയന്തര വീസ അനുവദിച്ചു. വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ച രംഗിന കർഗർക്കാണ് വീസ അനുവദിച്ചത്. എംപിയെ തിരിച്ചയച്ചതിൽ പിഴവ് സംഭവിച്ചുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നയതന്ത്ര പാസ്പോർട്ട് കാണിച്ചിട്ടും വന്ന വിമാനത്തിൽ തന്നെ തിരിച്ചയച്ചുവെന്നു കർഗർ പരാതി ഉന്നയിച്ചിരുന്നു. ഓഗസ്റ്റ് 20നാണ് കർഗറെ ഡൽഹിയിൽനിന്നും മടക്കി അയച്ചത്.