ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,658 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേർക്ക് കോവിഡ് സ്ഥിരീരിച്ചു. ഇതിൽ 67.19 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 30,007 പേർക്കാണ് വ്യാഴാഴ്ച കേരളത്തിൽ കോവിഡ് പോസിറ്റീവായത്. 24 മണിക്കൂറിനിടെ രാജ്യത്ത് 496 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 162 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 

രാജ്യവ്യാപകമായി ഒറ്റദിവസം 32,988 പേർ രോഗമുക്തി നേടി. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 4,36,861 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,44,899 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 79,48,439പേർ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ 61,22,08,542 പേർക്കാണ് വാക്സിൻ നൽകിയത്.

You might also like

  • Straight Forward

Most Viewed