ബംഗാളിൽ‍ തൃണമൂൽ‍ കോൺഗ്രസിന്‍റെ യുവ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി


കോൽക്കത്ത: ബംഗാളിൽ‍ തൃണമൂൽ‍ കോൺഗ്രസിന്‍റെ യുവ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. റാണാജോയ് കുമാർ‍ ശ്രീവാസ്തവ(33) ആണ് കൊല്ലപ്പെട്ടത്. നോർ‍ത്ത് 24 പർ‍ഗാനാസ് ജില്ലയിലാണ് സംഭവം.  സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നിൽ‍ ബിജെപിയാണെന്ന് തൃണമൂൽ‍ കോൺ‍ഗ്രസ് ആരോപിച്ചു. ഖാർദ പോലീസ് േസ്റ്റഷൻ പരിധിയിലെ ടിറ്റഗഡിലെ ബി.ടി റോഡിൽ വച്ചാണ് കാറിൽ വീട്ടിലേക്ക് മടങ്ങുന്പോൾ റാണാജോയിക്കു നേരെ ആക്രമണമുണ്ടായത്. 

വാഹനം തടഞ്ഞ ആക്രമികൾ ബോംബെറിയുകയും വെടിവയ്ക്കുകയുമായിരുന്നു.  ഗുരുതരമായി പരിക്കേറ്റ റാണജോയിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed