ദളിത് വിരുദ്ധ പരാമർ‍ശം; നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ


ആലപ്പുഴ: നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ‍. ദളിത് വിരുദ്ധ പരാമർ‍ശം നടത്തിയതിന് ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ ആലപ്പുഴയിലെ സ്വകാര്യ റിസോർ‍ട്ടിൽ‍ നിന്നും അറസ്റ്റ് ചെയ്തത്.  സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ‍ ദളിത് പരാമർ‍ശം നടത്തിയത്. 

ഇതേതുടർ‍ന്ന് വിടുതലൈ ശിറുതൈകൾ‍ കക്ഷിയാണ് പോലീസിൽ‍ പരാതി നൽ‍കിയത്. എസ്‌സി/ എസ്ടി നിയമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ പ്രകാരം ചെന്നൈ സൈബർ ക്രൈം പോലീസ് കേസെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed