പാക്കിസ്ഥാനിൽ ഗ്രനേഡ് ആക്രമണം; നാല് കുട്ടികൾ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു
കറാച്ചി: പാക്കിസ്ഥാനിൽ ഗ്രനേഡ് ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കറാച്ചിയിലെ ബൽദിയ ടൗണിലെ മാവാച്ച് ഗോത്ത് പ്രദേശത്തിന് സമീപം ശനിയാഴ്ചയാണ് സംഭവമുണ്ടായത്. മോട്ടർസൈക്കിളിലെത്തിയവരാണ് ആക്രമണം നടത്തിയത്. ആറ് സ്ത്രീകളും നാല് കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
10നും 12നും വയസിനിടെയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

