കിങ്ഫിഷർ ഹൗസ് 52.25 കോടി രൂപയ്ക്ക് വിറ്റ് വിജയ് മല്യ


മുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്‍റെ ആസ്ഥാന മന്ദിരം മുംബൈയിലെ കിങ്ഫിഷർ ഹൗസ് 52.25 കോടി രൂപയ്ക്ക് വിറ്റു. ഹൈദരാബാദിലെ സാറ്റൺ റിയൽട്ടേഴ്സാണ് കെട്ടിടം ലേലത്തിൽ വാങ്ങിയത്.  സാന്താക്രൂസിലെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിനു സമീപം 17,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടം 2016ൽ 150 കോടി രൂപയ്ക്കാണ് ആദ്യം ഡെബിറ്റ് റിക്കവറി ട്രിബ്യൂണൽ വിൽപനയ്ക്കു ശ്രമം നടത്തിയത്. 

പിന്നീടു 135 കോടി, 115 കോടി രൂപയ്ക്കും ലേലം ചെയ്തെങ്കിലും ഏറ്റെടുക്കാൻ ആരുമെത്തിയിരുന്നില്ല.  9,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പു നടത്തിയാണ് വിജയ് മൽയ രാജ്യം വിട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed