നൈജീരിയയിൽ ആയുധധാരികൾ നടത്തിയ വെടിവയ്പ്പിൽ 22 മരണം
അബൂജ: നൈജീരിയയിൽ ആയുധധാരികൾ നടത്തിയ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. ജോസ് നോർത്ത് ലോക്കൽ ഗവൺമെന്‍റ് ഏരിയയിലെ റുകുബ റോഡിൽ മുസ്‌ലീം മതവിശ്വാസികൾ സഞ്ചരിച്ച അഞ്ച് ബസുകൾക്ക് നേരെയണ് ആക്രമണമുണ്ടായത്.
ബൗചി സംസ്ഥാനത്തെ വാർഷിക സിക്ർ പ്രാർത്ഥനയിൽ പങ്കെടുത്ത് ഓണ്ടോ േസ്റ്ററ്റിലെ ഇക്കരെയിലേക്ക് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. ആക്രമണമുണ്ടായ പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.

