വാഹനങ്ങൾ പൊളിക്കുന്നതിനുള്ള പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി


ന്യൂഡൽഹി: രാജ്യത്തെ വാഹന ലോകത്ത് വന്പൻ വിപ്ലവത്തിന് വഴിയൊരുക്കുന്ന പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള പുതിയ നയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. വികസന യാത്രയിലെ നിർണായക തീരുമാനമാണിതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിൽ നടന്ന നിക്ഷേപക സംഗമത്തിലാണ് വാഹനം പൊളിക്കുന്നതിന് പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണ് വാഹനം പൊളിക്കൽ നയം. യുവാക്കളും സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ ഇതിന്‍റെ ഭാഗമാവണം. ഇതിലൂടെ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ നിരത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ നയം 10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ വാഹനം പൊളിക്കാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ വാഹനം വാങ്ങുന്പോൾ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകും.15 വർഷത്തിന് ശേഷം വാണിജ്യ വാഹനങ്ങൾ നിരത്തിലിറക്കരുത്. സ്വകാര്യ വാഹനങ്ങൾ പരമാവധി 20 വർഷം വരെ ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു.  വാഹന രജിസ്ട്രേഷന് ഏകജാലക സംവിധാനം ഏർപ്പെടുത്തും. രാജ്യത്ത് 70 പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങും. ഓട്ടമേറ്റഡ് ടെസ്റ്റിംഗ് നിർബന്ധമാക്കി. പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനീകരണത്തിനു കാരണവുമാകുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed