കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിനി ഉൾപ്പെടെ രണ്ട് മരണം
കാഞ്ഞങ്ങാട്: കൊല്ലം ചെങ്കോട്ടപാത ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിനി ഉൾപ്പെടെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു. ദുബൈയിൽ എഞ്ചിനീയറായ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ അജയകുമാറിന്റെയും പരേതയായ ഷീബയുടേയും മകൾ ചൈതന്യ 20 സഹപാഠി കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിലെ ബിഎൻ ഗോവിന്ദ് (20) എന്നിവരാണ് മരിച്ചത്. ഇരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിംഗ് കേളേജിലെ വിദ്യാർത്ഥികളാണ്. പരീക്ഷ കഴിഞ്ഞ് അഞ്ച് ബൈക്കുകളിലായി പത്തംഗ സംഘം തെന്മലയിലേക്ക് വിനോദ യാത്ര പുറപ്പെട്ടതായിരുന്നു. തിരിച്ചുവരവിനിടെയാണ് കാറും ഗോവിന്ദും ചൈതന്യയും സഞ്ചരിച്ച ബുള്ളറ്റും കൂട്ടിയിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
ദുബൈയിലുണ്ടായിരുന്ന ചൈതന്യ പരീക്ഷയെ തുടർന്നാണ് നാട്ടിലെത്തിയത്. സി.പി.എം നാതാവും ദേശാഭിമാനി ലേഖകനുമായിരുന്ന പരേതനായ ടി കുഞ്ഞിരാമൻ മാസ്റ്ററുടെ പേരമകളാണ്.

