തെലുങ്കാനയിൽ 1000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി കിറ്റെക്സ്


ഹൈദരാബാദ്: കേരളത്തെ ഉപേക്ഷിച്ച കിറ്റക്സ് ഗ്രൂപ്പ് തെലുങ്കാനയിൽ 1000 കോടിയുടെ നിക്ഷേപം നടത്തും. കിറ്റക്സും തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവും നടത്തിയ ചർച്ചയിൽ തീരുമാനമായി. വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിൽ ആരംഭിക്കുന്ന ടെക്സ്റ്റൈൽ അപ്പാരൽ പാർക്കിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലുങ്കാനയിൽ 4000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും കിറ്റക്സ് എം.ഡി സാബു ജേക്കബ് അറിയിച്ചു. കുട്ടികൾക്കുള്ള തുണിത്തരങ്ങൾ നിർമിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കന്പനിയായ കിറ്റക്സിനെ തെലുങ്കാനയിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാൻ വാറംഗലിലെ കാകതിയ മെഗാ ടെക്സ്റ്റൈൽ പാർക്ക് അവർ തെര‍ഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റക്സ് എംഡി സാബു എം. ജേക്കബിന് നന്ദി പറയുന്നു−കെ.ടി രാമറാവു ട്വീറ്റ് ചെയ്തു.

തെലുങ്കാന സർ‍ക്കാർ‍ അയച്ച ആഡംബര സ്വകാര്യ ചാർട്ടേഡ് ജെറ്റ് വിമാനത്തിലാണ് കിറ്റക്‌സ് സംഘം ഹൈദരാബാദിലെത്തിയത്. മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ഔദ്യോഗിക ചർച്ചകൾ തുടങ്ങിയത്. ഉച്ചയ്ക്കു ശേഷം കകാതിയ മെഗാ ടെക്‌സ്റ്റൈയിൽ‍ പാർ‍ക്ക് സന്ദർ‍ശിച്ച് നിലവിലുള്ള വ്യവസായ സാഹചര്യങ്ങൾ സംഘം വിലയിരുത്തി. തുടർന്ന്, വൈകിട്ട് പ്രിന്‍സിപ്പൽ‍ സെക്രട്ടറി ഉൾപ്പെടെയുള്ള ഉയർ‍ന്ന ഉദ്യോഗസ്ഥരുമായി ചർ‍ച്ച നടത്തി. ശനിയാഴ്ച രാവിലെ വെൽ‍സ്പണ്‍ ഫാക്ടറി സന്ദർ‍ശിക്കുന്ന സംഘം ഉച്ചയോടെ മന്ത്രിയുമായുള്ള അവസാനവട്ട ചർ‍ച്ചകൾക്കു ശേഷം മടങ്ങും.

You might also like

Most Viewed