സ്വകാര്യതാ നയം ഉടനില്ല; അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ലെന്നും വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയിൽ അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് അറിയിച്ചു