യുഎഇയിൽ വാക്‌സിനെടുക്കാത്തവര്‍ക്ക് സർക്കാർ ഓഫീസുകളിൽ വിലക്ക്

ദുബൈ; കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യുഎഇയിലെ സർക്കാർ ഓഫീസുകളിൽ പ്രവേശനവിലക്ക്. ഓഗസ്റ്റ് ഒന്നുമുതലാണ് നിയന്ത്രണം നിലവിൽവരിക. വാക്‌സിൻ എടുക്കാത്തവർക്ക് 48 മണിക്കൂറിനുള്ളിലെ പിസിആർ ഫലവുമായി വന്നാലേ പ്രവേശനം അനുവദിക്കൂ. യുഎഇയിലെ മുഴുവൻ മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാരിനുകീഴിലെ മുഴുവൻ സ്ഥാപനങ്ങൾക്കും കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. വാക്‌സിനെടുക്കാതെ ഉപഭോക്താക്കളായാലും സന്ദർശകരായാലും പുറംജോലി കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരായാലും പ്രവേശനം അനുവദിക്കില്ല. സർക്കാർ ഓഫിസിലേക്ക് വരുന്നവർ യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. അല്ലാത്തവർ 48 മണിക്കൂറിനകം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആയിരിക്കണം.