രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 കൊവിഡ് കേസുകള്‍; 738 മരണം



രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ് കേസുകളാണ്. 738 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനമായി കുറഞ്ഞു. കേരളത്തില്‍ മാത്രമാണ് പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഒരു ലക്ഷത്തില്‍ അധികം രോഗികള്‍ ഇപ്പോഴുള്ളത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed