രാജ്യത്ത് ഇന്ന് 62,480 പുതിയ കോവിഡ് രോഗികള്‍


രാജ്യത്ത് 24 മണിക്കൂറിനിടെ 62480 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയായി. 73 ദിവസത്തിന് ശേഷമാണ് എട്ട് ലക്ഷത്തില്‍ താഴെ കണക്ക് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1,587 മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഇതില്‍ 600ല്‍ അധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 400 മരണം ഡെത്ത് ഓഡിറ്റിലൂടെയാണ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ കേരളത്തില്‍ മാത്രമേ പതിനായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed