മീന്‍കറിയെ ചൊല്ലി തര്‍ക്കം; ഹോട്ടലിന്റെ ചില്ലുമേശ കൈ കൊണ്ട് ഇടിച്ചു തകര്‍ത്ത യുവാവ് ചോരവാര്‍ന്ന് മരിച്ചു


പാലക്കാട്: ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ചു. ഇന്നലെ അർധരാത്രിയിൽ പാലക്കാട്‌ കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ് മരിച്ചത്. ലഘുഭക്ഷണശാലയിൽ 5 സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. 

കഴിക്കുന്നതിനിടെ മീൻ കറിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് തല്ലി തകർക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹന ജീവനക്കാർക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിന്ന് പിന്നാലെ പൊലീസത്തി കട പൂട്ടിച്ചു.

You might also like

  • Straight Forward

Most Viewed