മെഹുൽ‍ ചോക്‌സിക്ക് കോടതി ജാമ്യം നിഷേധിച്ചു


ന്യൂഡൽഹി: ഡൊമിനിക്കയിൽ‍ അറസ്റ്റിലായ വ്യവസായി മെഹുൽ‍ ചോക്‌സിക്ക് കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നൽ‍കിയാൽ‍ ചോക്‌സി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൊമിനിക്കൻ കോടതി ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയത്. ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ‍ ഒളിച്ചോടില്ലെന്ന് ഉറപ്പ് നൽ‍കാൻ കോടതിക്ക് കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. 

ചോക്‌സി ഇന്ത്യൻ പൗരനാണെന്ന് ഡൊമിനിക്കൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ‍ ചോക്‌സിയെ പെട്ടെന്ന് ഇന്ത്യയിലേക്ക് അയക്കേണ്ടെന്നും കോടതി വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed