സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജൂൺ 27ന് നടത്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. ഒക്ടോബർ പത്തിന് പരീക്ഷ നടത്താനാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നതെന്ന് യു.പി.എസ്.സി വ്യക്തമാക്കി. യു.പി.എസ്.സി നടത്താനിരുന്ന മറ്റു പരീക്ഷകളും മാറ്റിവെച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed