തിരുപ്പരൻകുൺട്രത്തെ കൽത്തൂണിൽ നാളെ തന്നെ ദീപം തെളിയിക്കണം; കടുപ്പിച്ച് സുപ്രീംകോടതി, തമിഴ്‌നാട് സർക്കാരിന് തിരിച്ചടി
ഷീബ വിജയൻ
ന്യൂഡൽഹി: മധുര തിരുപ്പരൻകുൺട്രം മലമുകളിൽ ദർഗയ്ക്ക് സമീപത്തെ കൽത്തൂണിൽ കാർത്തിക മഹാദീപം തെളിക്കാൻ ഉത്തരവിട്ടിട്ടും തെളിക്കാത്തതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതിയലക്ഷ്യ ഹരജിയിൽ നടപടികളുമായി മുന്നോട്ടുപോയ കോടതി, തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. മധുര ജില്ലാ കലക്ടർ, തമിഴ്‌നാട് ഡിജിപി, ക്ഷേത്ര ട്രസ്റ്റിലെ നാല് അംഗങ്ങൾ എന്നിവർക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകിയിട്ടുണ്ട്. നാളെ തന്നെ കൽത്തൂണിൽ ദീപം തെളിയിക്കണമെന്നും സുരക്ഷാ ചുമതല തമിഴ്‌നാട് പൊലീസിൽ നിന്ന് മാറ്റി സിആർപിഎഫിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്‌നാട്ടിൽ ഭരണപരമായ കുഴപ്പമുണ്ടെന്നും ഉത്തരവ് ലംഘനം നടന്നതായും കോടതി നിരീക്ഷിച്ചു. ഹരജി ഡിസംബർ 15ന് വീണ്ടും പരിഗണിക്കും.
നവംബർ 24ന് വൈകീട്ട് ആറിനും ആറരയ്ക്കുമിടയിൽ ദീപത്തൂണിൽ ഒരുതവണ ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്താണ് ദീപം തെളിച്ചത്. ട്രസ്റ്റി ബോർഡ് അനുമതി നൽകാത്തതാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി കലക്ടർ നിഷാന്ത് കൃഷ്ണ മാപ്പ് പറഞ്ഞിരുന്നു. 2025 നവംബറിൽ ദീപം തെളിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
dsaadsdsdsa


