കേരളത്തിൽ മരുന്നുകൾ ലഭിക്കാൻ 112ൽ വിളിക്കാം


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ‍ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങാൻ പോലീസ് സഹായം തേടാം. ഇതിനായി ജനങ്ങൾക്ക് 112 എന്ന പോലീസ് കൺട്രോൾ റൂം നന്പറിൽ ബന്ധപ്പെടാം. ഹൈവേ പോലീസാണ് വീടുകളിൽ മരുന്ന് എത്തിച്ചു നൽകുക. മരുന്നുകളുടെ പേര് വാട്ട്സ്ആപ്പ് വഴി പോലീസിനെ അറിയിക്കുകയും വേണം.

വീടുകളിൽ തന്നെ കിടപ്പിലായ രോഗികൾ‍ക്ക് ജീവൻരക്ഷാ മരുന്നുകൾ ആവശ്യമുള്ള പക്ഷം എത്തിച്ചു നൽകാനായിരിക്കും മുൻഗണന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed