തിരഞ്ഞെടുപ്പ് കഴിഞ്ഞു: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ച് തുടങ്ങി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 12 പൈസ മുതൽ 15 പൈസ വരെ ഉയർത്തിയപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതൽ 18 പൈസ വരെയാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുന്നത്. നിലവിൽ സർവകാല റിക്കാർഡിലാണ് രാജ്യത്തെ ഇന്ധനവില.