കർണാടകയിൽ കോവിഡ് പോസിറ്റീവായ 3000 പേര്‍ 'മുങ്ങി'; തിരഞ്ഞ് പോലീസ്‌


 

ബംഗളൂരു: കർണാടകത്തിലെ 3000 കോവിഡ് രോഗികളെ കാണാനില്ലെന്ന് റവന്യൂ മന്ത്രി ആർ. അശോക. ഇവരെ ഉടൻ കണ്ടുപിടിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കാണാതായവരിൽ പലരും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇവർ വീടുകളിലുണ്ടെന്നാണ് കരുതുന്നത്. പോലീസ് ഉടൻ തന്നെ ഇവരെ കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികൾക്ക് സൗജന്യമരുന്ന് അടക്കം നൽകുന്നുണ്ട്. എന്നാൽ രോഗികൾ ഇത് സ്വീകരിക്കാൻ കൂട്ടാക്കാതെ അത്യാഹിത സാഹചര്യത്തിലാണ് ആശുപത്രികളിലെത്തുന്നത്. ഇത് സംസ്ഥാനത്തെ സ്ഥിതി വഷളാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

You might also like

Most Viewed