കേരളത്തില്‍ സാഹചര്യം അതീവ ഗുരുതരം: രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ


തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാൽ രോഗവ്യാപനം നിയന്ത്രിക്കാൻ രണ്ടാഴ്ച ലോക്ക്ഡൗൺ നടപ്പിലാക്കണമെന്നുമാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed