വേദാന്ത കന്പനിയുടെ ഓക്സിജൻ പ്ലാന്‍റ് തുറക്കാൻ തീരുമാനം

തൂത്തുക്കുടി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജന്‍റെ ദൗർലഭ്യം കണക്കിലെടുത്ത് തൂത്തുക്കുടിയിലെ വിവാദമായ സ്റ്റർലൈറ്റിലെ ഓക്സിജൻ പ്ലാന്‍റ് തുറക്കാൻ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിലാണു തീരുമാനം. ചെന്പ് പ്ലാന്‍റിലെ ഓക്സിജൻ പ്ലാന്‍റ് മാത്രം നാല് മാസത്തേക്ക് തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്.
വേദാന്ത കന്പനിയുടെ സ്റ്റർലൈറ്റ് പ്ലാന്‍റിൽ നിന്ന് ദിവസം ആയിരം മെട്രിക് ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാമെന്നു കന്പനി ഉറപ്പ് നൽകി. മലിനീകരണം ആരോപിച്ചു ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് 2018−ൽ കന്പനി അടച്ചു പൂട്ടിയത്.