ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5,600 ആയി ഉയരുമെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5,600 ആയി ഉയരുമെന്ന് അമേരിക്കൻ ഏജൻസിയുടെ പഠനം. വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാല്യുവേഷൻ (ഐഎച്ച്എംഇ) നടത്തിയ കോവിഡ് 19 പ്രൊജക്ഷൻസ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മാത്രം മൂന്നുലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരണപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരുമെന്നും ഏപ്രിൽ 15ന് പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.