ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ദീപ് സിദ്ദു അറസ്റ്റിൽ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കകം നടൻ ദീപ് സിദ്ദു വീണ്ടും അറസ്റ്റിൽ. ചെങ്കോട്ട സംഘർഷത്തിൽ പുരാവസ്തു വകുപ്പ് നൽകിയ പരാതിയിലാണ് ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രധാന കേസിൽ ഇന്ന് രാവിലെയാണ് ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി ദീപ് സിദ്ദുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കെട്ടിവയ്ക്കണം, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയവയായിരുന്നു നിബന്ധനകൾ. കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘർഷത്തിലെ മുഖ്യ സൂത്രധാരൻ ദീപ് സിദ്ദുവാണെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം.

