മയക്കുമരുന്ന് കേസ്: ബോളിവുഡ് താരം അജാസ് ഖാൻ അറസ്റ്റിൽ


 

മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടനും മുൻ ബിഗ്ബോസ് മത്സരാർഥിയുമായ അജാസ് ഖാൻ അറസ്റ്റിൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് നടനെ അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഖാനുമായി ബന്ധപ്പെട്ട അന്ധേരി, ലോഖന്ദ്വാല എന്നീ പ്രദേശങ്ങളിൽ അന്വേഷണ സംഘം തെരച്ചിൽ നടത്തിയിരുന്നു. മയക്കുമരുന്ന് കടത്തുകാരൻ ഷാദാബ് ബതാതയെ എൻസി ചോദ്യം ചെയ്തപ്പോഴാണ് ഖാന്‍റെ പേര് ഉയർന്നുവന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed