കേരളത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണെന്ന് കെ.സി ജോസഫ്
കണ്ണൂർ: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി ജോസഫ്. റിട്ടേണിംഗ് ഓഫീസറുടെ കൂടെ ഉള്ളവർ പോലും എൽഡിഎഫുകാരാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താൻ കമ്മീഷൻ ശ്രദ്ധിച്ചില്ല.
ഇതിനാലാണ് വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കോൺഗ്രസിന് കോടതിയെ അഭയം പ്രാപിക്കേണ്ടി വന്നതെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

