ഡൽഹിയിൽ ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ കാഷ്മീരി ഗേറ്റിൽ ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഫുട്പാത്തിൽ കിടന്നുറങ്ങുകയായിരുന്ന ആളും ഒരു സ്കൂട്ടർ യാത്രക്കാരനുമാണ് മരിച്ചത്. കാഷ്മീരി ഗേറ്റ് മേഖലയിലെ റിംഗ് റോഡിൽ ഇന്ന് രാവിലെ ആറിനാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ ഇടിക്കുകയും ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
രണ്ട് പേരും തത്ക്ഷണം മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

