മദ്യം ലഭിച്ചില്ല: മധ്യപ്രദേശില്‍ സാനിറ്റൈസര്‍ കുടിച്ച് 2 പേര്‍ മരിച്ചു


മധ്യപ്രദേശില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ഭിണ്ട് ജില്ലയിലാണ് സംഭവം നടന്നത്. ഹോളി ആയതുകൊണ്ട് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് ചതുര്‍വേദി നഗറില്‍ നിന്നുള്ള റിങ്കു ലോധി, അമിത് രാജ്പുത്, സഞ്ജു എന്നിവര്‍ ചേര്‍ന്ന് സാനിറ്റൈസര്‍ കുടിച്ചത്. ഇതില്‍ റിങ്കുവും അമിതുമാണ് മരിച്ചത്. സഞ്ജു ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മരിച്ച യുവാക്കളുടെ വീടുകളിൽ നിന്ന് രണ്ട് 500 മില്ലി സാനിറ്റൈസർ കുപ്പികൾ കണ്ടെടുത്തതായി ബിന്ദ് പൊലീസ് സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed