രാജ്യത്ത് 24 മണിക്കൂറിനിടെ 53480 പേർക്ക് കൂടി കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 41,280 പേർ കൂടി രോഗമുക്തി നേടിയപ്പോള്‍ 354 പേർക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,21,49,335 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,14,34,301 പേർ ഇതിനോടകം രോഗമുക്തി നേടി. 5,52,566 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,62,468 പേർക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.

