യുവഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു


അമൃത്സർ: പ്രമുഖ പഞ്ചാബി ഗായകൻ ദിൽജാൻ (31) കാറപകടത്തിൽ മരിച്ചു. അമൃത്സറിന് സമീപം ജൻഡിയാല ഗുരുവിൽ വച്ചാണ് അപകടമുണ്ടായത്. കർതർപൂരിലേക്ക് പോകുന്നതിനിടെ ദിൽജാൻ സഞ്ചരിച്ച കാർ റോഡരുകിൽ നിർത്തിയിട്ട ട്രക്കിൽ ഇടിച്ച് തകരുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർതർപൂർ സ്വദേശിയായ ദിൽജാൻ പഞ്ചാബിലെ യുവ ഗായകരിൽ ശ്രദ്ധേയനായിരുന്നു. 2012-ൽ ടെലിവിഷൻ റിയാലിറ്റി ആയ സുർ ക്ഷേത്രയിലെ വിജയിയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed