മുംബൈയിലെ ആശുപത്രിയില്‍ തീപിടിത്തം; 2 മരണം
മുംബൈയിലെ ഒരു മാളിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ആശുപത്രിയിൽ തീപിടിത്തം. രണ്ടു രോഗികൾ മരിച്ചു. ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് തീപിടിത്തമുണ്ടായത്. കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഒരു മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു.

